സൗദിയില്‍ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു

ബുറൈദ- രക്ത സമ്മര്‍ദത്തെ തുടര്‍ന്ന് ഖസീം നാഷനല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം അഞ്ചല്‍, പെരുമണ്ണൂര്‍, അറക്കല്‍, പാറവിള പുത്തന്‍വീട്ടില്‍  സത്യദേവനാണ് (67) മരിച്ചത്.  ബുറൈദയിലെ ആദൃകാല  പ്രവാസികളില്‍ ഒരാളായിരുന്നു  സതൃണ്ണന്‍ എന്ന് പരിചയക്കാര്‍ വിളിക്കുന്ന സത്യദേവന്‍.
40 വര്‍ഷത്തിലധികമായി ഇവിടെയുള്ള ഇദ്ദേഹം നാല് മാസം മുമ്പാണ് അവധി കഴിഞ്ഞ് മടങ്ങിയെത്തിയത്. തങ്കമണിയാണ് ഭാര്യ. മക്കള്‍ സൗമ്യ, അരുണ്‍. റാം മോഹന്‍, അക്ഷര എന്നിവര്‍ മരുമക്കളാണ്.
ഖസീം പ്രവാസി സംഘം അംഗമായിരുന്ന സത്യദേവന്റെ മൃതദേഹം  നാട്ടില്‍ എത്തിക്കുന്നതിന് ജീവകാരുണ്യ വിഭാഗം കണ്‍ വീനര്‍ നൈസാം തൂലികയുടെ നേതൃത്വത്തില്‍ നടപടി ആരംഭിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News