Sorry, you need to enable JavaScript to visit this website.

വണ്ടൂരിൽ 11-കാരിയായ മകളെ പീഡിപ്പിച്ച 43-കാരനായ പിതാവ് അറസ്റ്റിൽ

മലപ്പുറം - വണ്ടൂരിൽ 11-കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച 43 കാരനായ പിതാവ് അറസ്റ്റിൽ. പെൺകുട്ടിയുടെ മാതാവിന്റെ സഹോദരിയുടെ പരാതിയിലാണ് വണ്ടൂർ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
  മലപ്പുറം ജില്ലക്കാരനായ പ്രതിക്ക് മൂന്നു ഭാര്യമാരുണ്ട്. വണ്ടൂരിലെ ഭാര്യയിൽ മകൾ ഉണ്ടായപ്പോൾ തന്നെ ഇയാൾ അവരെ ഉപേക്ഷിച്ചിരുന്നു. കാലങ്ങൾക്ക് ശേഷം മകൾ പിതാവിനെ കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയും തുടർന്ന് സോഷ്യൽ മീഡിയ വഴി കണ്ടെത്തുകയുമായിരുന്നു. ഏറെ വൈകാതെ ഇയാൾ വണ്ടൂരിലെ വീട്ടിലെത്തി കുട്ടിയെ കണ്ടു. ഈ സമയത്താണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. 
ഇയാൾ വന്നു പോയതിന് ശേഷം കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ കുട്ടിയെ ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയയാക്കുകയായിരുന്നു. തുടർന്ന് മാതാവിന്റെ സഹോദരിയുടെ പരാതിയിൽ  കേസ് എടുത്ത് അന്വേഷണവുമായി മുന്നോട്ടു പോവുകയാണുണ്ടായതെന്ന് പോലീസ് വ്യക്തമാക്കി.
 

Latest News