Sorry, you need to enable JavaScript to visit this website.

സംഘപരിവാറിന്റെ ധ്രുവീകരണ പ്രവർത്തനങ്ങൾ മതേതര സമൂഹം പ്രതിരോധിക്കണം -കെ.എം.സി.സി

റിയാദ് - സംഘപരിവാറിന്റെ ന്യൂനപക്ഷ മത ധ്രുവീകരണ പ്രവർത്തനങ്ങൾ മതേതര സമൂഹം തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യണമെന്ന് കെ.എം.സി.സി റിയാദ് മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കേവലം മുസ്‌ലിം മത വിദ്വേഷം മാത്രമല്ല സംഘ പരിവറിന്റെ അജണ്ടയെന്ന് മണിപ്പൂരിൽ നടക്കുന്ന കലാപം ബോധ്യ പെടുത്തുന്നുണ്ടെന്ന് മണ്ഡലം കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു.

യോഗത്തിൽ പ്രവാസം അവസാനിപിച്ച് നാട്ടിലേക്ക് മടങ്ങുന്ന റിയാദ് മാനന്തവാടി മണ്ഡലം വൈസ് പ്രസിഡന്റ്  നാസർകോമ്പിക്ക് സ്‌നേഹോപഹാരം നൽകി ആദരിച്ചു. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഹാളിൽ നടന്ന യോഗത്തിന് ഷഫീർ വെള്ളമുണ്ട അധ്യക്ഷത വഹിച്ചു. പി.സി. അലി കൊളകപ്പാറ ഉദ്ഘാടനം നിർവഹിച്ചു. സുധീർ ആമക്കുഴി, ബഷീർ ബത്തേരി, ജാഫർ വൈത്തിരി, മുസ്തഫ പുലിക്കാട് ആശംസകൾ നേർന്നു. അബ്ദുസലാം പനമരം സ്വാഗതവും ഹാഷിം അഞ്ചാംമൈൽ നന്ദിയും പറഞ്ഞു. 

Latest News