പയ്യന്നൂർ-പയ്യന്നൂരിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതിയായ 17കാരനെ ലൈംഗികമായി ചൂഷണം ചെയ്തതിന് ഒരാൾക്കെതിരെ പെരിങ്ങോം പോലീസ് കേസെടുത്തു. കാങ്കോൽ പാപ്പരട്ടയിലെ സുലൈമാൻ ഹാജിക്കെതിരെയാണ് കേസ്. 2021 ഓഗസ്റ്റിൽ കാങ്കോൽ മില്ലിന് സമീപത്ത് വച്ച് സുലൈമാൻ ഹാജിയുടെ കാറിലും പിന്നീടൊരിക്കൽ പാപ്പരട്ടയിലെ വീട്ടിൽ വച്ചും പീഡിപ്പിച്ചുവെന്നാണ് പരാതി. വെള്ളൂരിന് സമീ പത്ത് ഏഴുവയസുകാരികളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചതിന് വിദ്യാർത്ഥിയായ ഇയാൾക്കെതിരെ കഴിഞ്ഞ ദിവസം പയ്യന്നൂർ പോലീസ്
കേസെടുത്തിരുന്നു. ആദ്യം ഒരു പെൺകുട്ടിയാണ് പരാതി നൽകിയത്. പിറകെ മറ്റൊരു പെൺകുട്ടിയും പരാതിയുമായി എത്തുകയായിരുന്നു.