Sorry, you need to enable JavaScript to visit this website.

 കേരള സ്റ്റോറി' പ്രദർശിപ്പിക്കാത്തതിൽ പ്രതിഷേധം; പോലീസ് ഇടപെട്ട് പ്രദർശനം

തലശ്ശേരി- 'ദി കേരള സ്റ്റോറി' പ്രദർശിപ്പിക്കാൻ വിസമ്മതിച്ചെന്നാരോപിച്ച് തലശേരി കാർണിവൽ തിയറ്ററിൽ ബി.ജെ.പി പ്രതിഷേധം. മുൻകൂട്ടി ടിക്കറ്റെടുത്തവർ തിയറ്ററിലെത്തുകയും സിനിമ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. തലശ്ശേരി ഡൗൺ ടൗൺ ഹാളിലെ കാർണിവൽ തിയറ്ററിൽ സിനിമ പ്രദർശിപ്പിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, സിനിമയ്‌ക്കെതിരായ പ്രതിഷേധം കണക്കിലെടുത്ത് പ്രദർശനം മാറ്റാൻ ഉടമകൾ തീരുമാനിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ബി.ജെ.പി പ്രവർത്തകർ സംഘടിച്ചെത്തി പ്രതിഷേധിച്ചത.് 

തുടർന്ന് പോലീസ് കമ്മീഷണർ  അജിത്ത്കുമാറിന്റെയും തലശ്ശേരി എ.എസ്.പി അരുൺ പവിത്രന്റെയും നേതൃത്വത്തിലെത്തിയ പോലീസ് തിയേറ്ററിന് സംരക്ഷണം ഒരുക്കുകയായിരുന്നു.  പ്രതിഷേധക്കാരുമായും തിയറ്റർ ഉടമകളുമായി പോലീസ് ഉദ്യോഗസ്ഥർ ചർച്ച നടത്തി സിനിമ പ്രദർശിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇന്നലെ ഉച്ചക്ക് ഒരു മണിക്കും വൈകിട്ട് ഏഴ് മണിക്കും രണ്ട് പ്രദർശനങ്ങളാണ് മാളിലെ കാർണിവൽ തിയറ്ററിൽ തീരുമാനിച്ചിരുന്നത.് പ്രതിഷേധം കണക്കിലെടുത്ത് പ്രദർശനത്തിന് ശേഷവും തിയേറ്ററിന് പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്.
 

Latest News