ജിദ്ദ - ദേശീയ വിമാന കമ്പനിയായ സൗദിയ പ്രത്യേകം തെരഞ്ഞെടുത്ത എട്ടു അന്താരാഷ്ട്ര നഗരങ്ങളിലേക്ക് ടിക്കറ്റ് നിരക്കിൽ 60 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചു. അബുദാബി, കുവൈത്ത്, ദോഹ, മസ്‌കത്ത്, മാഡ്രിഡ്, മൗറീഷ്യസ്, ഗ്വാങ്‌ഷോ, മാൽഡീവ്‌സ് എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റുകൾക്കാണ് ഓഫർ പ്രഖ്യാപിച്ചത്. ഓഫർ 48 മണിക്കൂർ നേരം പ്രാബല്യത്തിലുണ്ടാകും. നാളെ (ശനി) അർധ രാത്രി ഓഫർ അവസാനിക്കും. ഓഫറിൽ വാങ്ങുന്ന ടിക്കറ്റുകൾ ഉപയോഗിച്ച് മെയ് 10 നും ജൂൺ 15 നും ഇടയിൽ യാത്ര ചെയ്തിരിക്കണം.