കൊച്ചി- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പറവൂര്‍ വഴിക്കുളങ്ങര തെക്കുംതലപറമ്പ് വീട്ടില്‍ ശ്യാംകുമാറാണ് (23) അറസ്റ്റിലായത്. പശ്ചിമകൊച്ചി സ്വദേശിയായ പെണ്‍കുട്ടിയെ പ്രണയംനടിച്ച് വശീകരിക്കുകയും ഇയാളുടെ വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. പള്ളുരുത്തി സി.ഐ. സുനില്‍ തോമസ്, എസ്.ഐമാരായ മനോജ്, വിനീത്കുമാര്‍, സി.പി.ഒമാരായ പ്രശാന്ത്, പ്രശോഭ്, സജിത എന്നിവരടങ്ങിയ സംഘമാണ് പറവൂരില്‍നിന്ന് പ്രതിയെ പിടികൂടിയത്. റിമാന്‍ഡ് ചെയ്തു.