Sorry, you need to enable JavaScript to visit this website.

പ്രവീണ്‍ നാഥിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ആത്മഹത്യാ ശ്രമം നടത്തി റിഷാനയും ആശുപത്രിയില്‍

തൃശൂര്‍- കേരളത്തിലെ ആദ്യ ട്രാന്‍സ്മാന്‍ ബോഡി ബില്‍ഡര്‍ പ്രവീണ്‍ നാഥിനെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ഭാര്യ റിഷാന ഐഷുവും വിഷം ഉള്ളില്‍ ചെന്ന് ആശുപത്രിയില്‍. വ്യാഴാഴ്ച രാവിലെയാണ് പൂങ്കുന്നത്തെ വീട്ടില്‍ എലിവിഷം കഴിച്ച് അവശനിലയിലാണ് പ്രവീണിനെ കണ്ടെത്തിയത്. മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരിക്കുകയായിരുന്നു. 

വെള്ളിയാഴ്ചയാണ് റിഷാന പാറ്റ ഗുളിക കഴിച്ച് അവശ നിലയിലായ പ്രവീണിന്റെ ഭാര്യ ട്രാന്‍സ് വുമണ്‍ റിഷാന ഐഷുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രവീണിനും ഭാര്യക്കും എതിരെ നടന്ന സൈബര്‍ ആക്രമണവും വാര്‍ത്തകളുമാണ് ആത്മഹത്യയ്ക്കും ആത്മഹത്യാ ശ്രമത്തിനും കാരണമെന്നാണ് നിഗമനം.

പ്രവീണ്‍ നാഥിന്റെ ആത്മഹത്യയില്‍ പരാതിയുമായി ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്മ രംഗത്തെത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ മാധ്യമങ്ങളടക്കം മരണത്തിന് ഉത്തരവാദികളാണെന്ന് ആരോപിച്ച് നിയമനടപടി ആവശ്യപ്പെട്ട് ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്മ മുഖ്യമന്ത്രിക്കും ഡി. ജി. പിക്കും പരാതി നല്‍കി.
കഴിഞ്ഞ പ്രണയദിനത്തിലായിരുന്നു ഇരുവരുടെയും വിവാഹം. ഇവര്‍ തമ്മില്‍ വേര്‍പിരിയുന്നു എന്ന രീതിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു.

Latest News