ആലപ്പുഴ- കായംകുളത്തും സിപിഎമ്മില്‍ നഗ്ന ദൃശ്യ വിവാദം. വീഡിയോ കോളില്‍ യുവതിയുടെ നഗ്നത കാണുന്ന കായംകുളത്തെ ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ദൃശ്യമാണ് പുറത്ത് വന്നത്. കായംകുളത്തെ സിപിഎമ്മിന്റ സമൂഹ മാധ്യമ ഗ്രൂപ്പുകളിലാണ് ചിത്രം പ്രചരിക്കുന്നുത്. ഈ നേതാവാണ് ബാലസംഘത്തിന്റെ വേനല്‍ത്തുമ്പി കലാജാഥയുടെ കണ്‍വീനര്‍. ആലപ്പുഴയില്‍ ഏരിയാ കമ്മിറ്റി അംഗം ഉള്‍പ്പെട്ട അശ്ലീല വീഡിയോ നേരത്തെ വിവാദമായിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചിരുന്നു.