റിയാദ്- തന്റെ ഹോട്ടലിൽ ജോലിക്കെത്തിയ ഇന്ത്യക്കാരന്റെ പ്രൊഫഷൻ കണ്ട് ഹോട്ടലുടമയായ സൗദി പൗരൻ ആശ്ചര്യപ്പെട്ടു. താൽക്കാലികമായി ഹോട്ടലിലേക്ക് ക്ലീനിംഗ് ജോലിക്കെത്തിയ വിദേശ തൊഴിലാളിയുടെ ഇഖാമ പരിശോധിച്ചപ്പോഴാണ് അദ്ദേഹമൊരു ഡെർമെറ്റോളജിസ്റ്റാണെന്നും ഇഖാമയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രൊഫഷണും ഡോക്ടർ തന്നെയാണെന്നും ഉടമക്കു മനസിലാകുന്നത്. എന്തോ കാരണത്താൽ ഹോസ്പിറ്റലിൽ പ്രാക്ടീസ് ചെയ്യാനായില്ലെന്നു പറയുന്നുണ്ടെന്നതല്ലാതെ കൂടുതൽ വിവരങ്ങൾ ഡോക്ടറോ ഹോട്ടലുടമയോ വ്യക്തമാക്കുന്നില്ല. നിങ്ങൾ ഒരു ഡോക്ടറായിരിക്കെ നിങ്ങളെ കൊണ്ട് ക്ലീനിംഗ് ജോലി ചെയ്യിപ്പിക്കുന്നത് ശരിയല്ലെന്നും മറ്റെന്തെങ്കിലും ജോലിയിലേക്കു മാറ്റാമെന്നും സൗദി പൗരൻ പറയുന്നത് വീഡിയോയിൽ വ്യക്തമാണ്.
— Aml shihata (@AmlShihata) May 3, 2023