റിയാദ്- ഈ വർഷത്തെ ഹജിനുള്ള ആഭ്യന്തര ഹാജിമാരുടെ പെർമിറ്റ് (തസ്‌രീഹ്) നാളെ(വെള്ളി) മുതൽ ഇഷ്യു ചെയ്തു തുടങ്ങുമെന്ന് ഹജ് മന്ത്രാലയം അറിയിച്ചു. മുൻകൂട്ടി ബുക്ക് ചെയ്തു പണമടച്ചവർക്കെല്ലാം നാളെ മുതൽ പെർമിറ്റുകൾ പ്രിന്റു ചെയ്യാനാകും. വ്യത്യസ്ത പാക്കേജുകളിലെ സീറ്റുകളുടെ ലഭ്യതക്കനുസരിച്ച് ദുൽഹജ് ഏഴുവരെ സീറ്റ് ബുക്ക് ചെയ്യാവുന്നതും പെർമിറ്റ് പ്രിന്റു ചെയ്യാവുന്നതുമായിരിക്കും. ഹജ് പെർമിറ്റ് ക്യാൻസലാകാതിരിക്കണമെങ്കിൽ ഹജ് തീരുന്നതുവരെ ഇഖാമയിൽ കാലാവധിയുണ്ടായിരിക്കണമെന്നും ഹജിനു പത്തുദിവസം മുമ്പായി കോവിഡ് വാക്‌സിനുകളും പ്രതിരോധ കുത്തിവെപ്പുകളും പൂർത്തീകരിച്ചിരിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് വ്യത്യസ്ത സമയങ്ങളിലായി ഹജ് മന്ത്രാലയം വിശദീകരണം നൽകിയിട്ടുണ്ട്.