Sorry, you need to enable JavaScript to visit this website.

നിലപാട് കടുപ്പിച്ച് മെസി; പി.എസ്.ജി വിടുമെന്ന് പിതാവ്

പാരീസ് -  സസ്‌പെൻഷന് പിന്നാലെ നിലപാട് കടുപ്പിച്ച്, പി.എസ്.ജി വിടാനൊരുങ്ങി അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസി. സീസൺ അവസാനത്തോടെ മെസി ക്ലബ് വിടുമെന്ന് പിതാവും ഏജന്റുമായ ഗോർഗെ മെസി ക്ലബിനെ നിലപാട് അറിയിച്ചതായി റിപ്പോർട്ട്. ജൂണിൽ ഫ്രഞ്ച് ക്ലബ്ബായി പാരിസ് സെയിന്റ് ജർമ്മനുമായുള്ള മെസിയുടെ കരാർ അവസാനിക്കും. 
 അനുവാദമില്ലാതെ സൗദി അറേബ്യ സന്ദർശിച്ചുവെന്ന് ചൂണ്ടിക്കാട്ടി മെസിയെ ബുധനാഴ്ച പി.എസ്.ജി രണ്ടാഴ്ചത്തേക്ക് സസ്‌പെൻഡ് ചെയ്തതിരുന്നു.  സസ്‌പെൻഷൻ കഴിഞ്ഞ് ഈ സീസണിലെ മൂന്നു മത്സരങ്ങളിൽ മാത്രമേ മെസിക്ക് കളിക്കാനാവൂ. 
സൗദി ടൂറിസം അംബാസഡർ എന്ന നിലയിലാണ് സന്ദർശനത്തിനായി മെസിയും കുടുംബവും സൗദിയിലെത്തിയത്. സൗദി യാത്രയ്ക്ക് മെസി ക്ലബിനോട് അനുമതി തേടിയിരുന്നെങ്കിലും ക്ലബ് ആവശ്യം നിരസിക്കുകയായിരുന്നു. എന്നാൽ, ഇത് മെസ്സിക്കും ഉൾക്കൊള്ളാനായില്ല. മെസ്സി കുടുംബത്തോടൊപ്പം സൗദി സന്ദർശിച്ച ചിത്രങ്ങൾ സൗദി ടൂറിസം മന്ത്രി തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു. 2021ൽ ബാഴ്‌സലോണയിൽ നിന്നാണ് മെസി പി.എസ്.ജിയിലെത്തിയത്. വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ മെസി ബാഴ്‌സലോണയിലേക്ക് തന്നെ മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.


 

Latest News