കോട്ടയം - 'കേരള സ്റ്റോറി' കേരളത്തില്‍ നിരോധിക്കാന്‍ ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ മത്സരിച്ചു ശ്രമിക്കുന്നത് കാണുമ്പോള്‍ അഭിമാനം തോന്നുന്നുവെന്നും ഇതേ സംഘടനകളാണ് ക്രൈസ്തവ സന്യാസിനികളെ അധിക്ഷേപിച്ചുകൊണ്ടുള്ള 'കക്കുകളി' യെ പ്രോത്സാഹിപ്പിക്കുന്നതെന്നും ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. ഈ മതേതരത്വം എന്ന് പറഞ്ഞാല്‍ 'വോട്ടുബാങ്ക്' ആണോ എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.
' ക്രൈസ്തവ വികാരം വ്രണപ്പെടുത്തുന്ന കലാരൂപങ്ങള്‍ക്കു അവാര്‍ഡ് കൊടുത്തു ആദരിച്ചതും ഇവരൊക്കെത്തന്നെയാണ്. ക്രിസ്ത്യാനി വലിയ വോട്ടു ബാങ്ക് അല്ലാത്തതുകൊണ്ട് അവരുടെ വികാരം വ്രണപ്പെട്ടാലും സാരമില്ല! പക്ഷെ 'കേരള സ്റ്റോറി' അങ്ങനെയല്ലല്ലോ... അത് നിരോധിക്കുക തന്നെ വേണം...മതേതരത്വം മഹാശ്ചര്യം ' മാര്‍ തോമസ് തറയില്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.