Sorry, you need to enable JavaScript to visit this website.

തിരൂരും തിരുവല്ലയിലും വന്ദേഭാരതിന് സ്റ്റോപ്പ് വേണം- റെയില്‍വേ മന്ത്രിയോട് മുഖ്യമന്ത്രി

തിരുവനന്തപുരം - വന്ദേഭാരത് ട്രെയിന്  തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന്  മുഖ്യമന്ത്രി പിണറായി വിജയന്‍  കത്തയച്ചു.
കേരളത്തിന്റെ വടക്കും മധ്യഭാഗത്തും സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷനുകളുടെ പ്രധാന്യവും പ്രസക്തിയും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. തിരുവല്ല, തിരൂര്‍ സ്റ്റേഷനുകളില്‍നിന്ന് നിരവധി പേരാണ് നിത്യവും വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതെന്നും അതിനാല്‍ റെയില്‍വെക്ക് വരുമാനം കൂടാന്‍ ഇടയാക്കുന്ന ഈ രണ്ട് സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 

 

Latest News