പാരീസ്- ലോക ഫുട്‌ബോളിലെ ഇതിഹാസം ലയണൽ മെസി പി.എസ്.ജി വിടും. നിലവിലെ കരാർ അവസാനിക്കുന്നതോടെ ക്ലബ് വിടുമെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു. പി.എസ്.ജിയിൽ ഒരു വർഷം കൂടി തുടരാൻ മെസി ആഗ്രഹിച്ചിരുന്നു. എന്നാൽ ക്ലബ്ബ് ഇതിന് വലിയ താൽപര്യം കാണിച്ചിരുന്നില്ല. യുവപ്രതിഭകളെ പരിശീലിപ്പിക്കാനാണ് പി.എസ്.ജി നീക്കം. 2021-ലാണ് മെസി പി.എസ്.ജിയിൽ എത്തിയത്. പാരീസ് സെന്റ് ജെർമെന്റെ ഫുട്‌ബോൾ ഉപദേഷ്ടാവ് ലൂയിസ് കാംപോസിനെ മെസിയുടെ പിതാവ് ജോർജ്ജ് മെസി ഏതാനും ആഴ്ചകൾക്ക് മുമ്പ് സന്ദർശിച്ചിരുന്നു.