ജിദ്ദ- ആഭ്യന്തര യുദ്ധം തുടരുന്ന സുഡാനില്‍നിന്ന് ഒഴിപ്പിക്കുന്ന ഇന്ത്യക്കാരെ താമസിപ്പിക്കാന്‍ ഉപയോഗിച്ചതിനാല്‍ നേരിട്ടുള്ള ക്ലാസുകള്‍ നീട്ടിവെച്ച ജിദ്ദ ഇന്ത്യന്‍ സ്‌കൂളില്‍ റഗുലര്‍ ക്ലാസുകള്‍ നാളെ ( വ്യാഴം) ആരംഭിക്കും. ഒമ്പത് മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് നാളെ തുടങ്ങുന്നത്. ഒന്നു മുതല്‍ എട്ട് വരെയുള്ള ക്ലാസുകള്‍ മേയ് ഏഴിന് ഞയാറാഴ്ച ആരംഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് അറിയിച്ചു.
സുഡാനില്‍നിന്ന് ഒഴിപ്പിച്ച് ജദ്ദയിലെത്തിച്ച ഇന്ത്യക്കാര്‍ക്ക് താമസസൗകര്യം ഒരുക്കിയതിനാല്‍ ഇതുവരെ ഓണ്‍ലൈന്‍ ക്ലാസുകളാണ് നടത്തിയിരുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)