തിരുവനന്തപുരം-ഹണിട്രാപ്പു കേസുകളിലെ പ്രതി അശ്വതി അച്ചു പുതിയ കേസിൽ അറസ്റ്റിൽ. 68-കാരനെ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ച കേസിലാണ് കൊല്ലം അഞ്ചൽ സ്വദേശിയായ അശ്വതി അച്ചുവിനെ പിടികൂടിയത്.
ഇതേ കേസിൽ അശ്വതി അച്ചുവിനെ പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. കടമായി വാങ്ങിയ പണമാണെന്നും തിരികെ നൽകാമെന്നും അറിയിച്ചതിനെ തുടർന്ന് ഇവരെ വിട്ടയച്ചു.
എന്നാൽ, അന്നു പറഞ്ഞ കാലാവധി അവസാനിച്ചതോടെയാണ് പൂവാർ പോലീസ് അറസ്റ്റ് നടപടികളിലേക്കു കടന്നത്.