മോസ്‌കോ- എനിക്കൊരു സ്വപ്‌നമുണ്ട്. അത് എന്റെ രാജ്യത്തിന് വേണ്ടി ലോകകപ്പ് ഉയർത്തുക എന്നതാണ്. ആ സ്വപ്‌നം വഴിയിൽ ഉപേക്ഷിക്കാൻ ഞാൻ തയ്യാറല്ല. അർജന്റീനക്ക് ലോകകപ്പ് വാങ്ങിക്കൊടുക്കാതെ ഞാൻ രാജ്യാന്തര ഫുട്‌ബോളിൽനിന്ന് വിരമിക്കില്ല. പറയുന്നത് ഫുട്‌ബോൾ സൂപ്പർ താരം ലിയണൽ മെസി. തന്റെ മുപ്പത്തിയൊന്നാം ജന്മദിനത്തിലാണ് മെസി തന്റെ സ്വപ്നത്തെ പറ്റി സംസാരിച്ചത്. റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിലെ ഡി ഗ്രൂപ്പിൽ നൈജീരിയക്കെതിരെ നിർണായക മത്സരത്തിനിറങ്ങുകയാണ് മെസിയും സംഘവും. ഈ കളിയിൽ ജയിച്ചെങ്കിൽ മാത്രമേ രണ്ടാം റൗണ്ട് പ്രവേശനം സാധ്യമാകൂ.