Sorry, you need to enable JavaScript to visit this website.

ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് രോഗിയടക്കം മൂന്ന് പേര്‍ മരിച്ചു, മുന്ന് പേര്‍ക്ക് ഗുരുതര പരിക്ക്


തൃശൂര്‍ - കുന്നംകുളം ചൊവ്വന്നൂരില്‍ രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സ് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. മറ്റ് മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.   അര്‍ദ്ധരാത്രിയോടെ  ചൊവ്വന്നൂര്‍ എസ് ബി ഐ ബാങ്കിന് സമീപത്താണ് നിയന്ത്രണം വിട്ട ആംബുലന്‍സ് മറിഞ്ഞത്. ഡ്രൈവര്‍ അടക്കം ആറുപേരായിരുന്നു ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. മരത്തംകോട് സ്വദേശികളായ ഫെമിന, റഹ്‌മത്ത്, ആബിദ് എന്നിവരാണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച് കടുത്ത ശ്വാസതടസ്സം നേരിട്ട ഫെമിന എന്ന യുവതിയുമായി കുന്നംകുളത്തെ സ്വകാര്യാശുപത്രിയിലേക്ക് വന്നിരുന്ന അല്‍ അമീന്‍ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ ആംബുലന്‍സ് ഡ്രൈവര്‍ ഷുഹൈബ്, ഫാരിസ്, സാദിഖ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

 

 

Latest News