തിരൂര്‍-വന്ദേഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞ സംഭവത്തില്‍ പ്രതിഷേധവുമായി നടന്‍ ഹരീഷ് പേരടി. വന്ദേഭാരത് എന്ന നിലവിലെ ഏറ്റവും യാത്രാസൗകര്യമുള്ള, വേഗതയുള്ള തീവണ്ടിക്കുനേരെ കല്ലെറിഞ്ഞത് മതങ്ങളെ തമ്മിലടിപ്പിക്കുന്ന പുരോഗമന കപടവേഷക്കാരാണെന്ന് ഹരീഷ് ആരോപിച്ചു. ഇതിലൂടെ സംഘികളുടെയും സുഡാപ്പികളുടെയും ആസൂത്രിത നീക്കമാണെന്ന് ആരോപിച്ച് സമൂഹത്തില്‍ വിള്ളലുണ്ടാക്കാനാണ് ഇവരുടെ ശ്രമമെന്നും, ഇനിയെങ്കിലും ഈ കള്ളന്‍മാരെ തിരിച്ചറിയാന്‍ പറ്റിയിട്ടില്ലെങ്കില്‍ അടുത്ത തലമുറക്കുമുന്നില്‍ തലതാഴ്‌ത്തേണ്ടിവരുമെന്നും ഹരീഷ് പേരടി വിമര്‍ശിച്ചു.
''ഇന്ത്യയിലെ ഏറ്റവും വിവരമുള്ള,പുരോഗമന ചിന്തയുള്ള ഒരു സമൂഹമാണ് മലയാളി എന്നാണ് നമ്മള്‍ വിശ്വസിക്കുന്ന ഭൂലോക മണ്ടത്തരം..വന്ദേഭാരത് എന്ന നിലവിലെ ഏറ്റവും യാത്രാസൗകര്യമുള്ള വേഗതയുള്ള തീവണ്ടിക്കുനേരെ തിരൂരില്‍ വെച്ച് കല്ലെറിഞ്ഞ് അത് സംഘികളുടെയും സുഡാപ്പികളുടെയും ആസൂത്രിത നിക്കമാണെന്ന് ആരോപിച്ച് സമൂഹത്തില്‍ നമ്മള്‍ വിള്ളലുണ്ടാക്കും...ആവിഷ്‌ക്കാര സ്വതന്ത്ര്യം നമ്മുടെ സൗകര്യപോലെ വ്യഖ്യാനിക്കും..മതങ്ങളില്ലായിരുന്നെങ്കില്‍ ഈ ഭൂമി സ്വര്‍ഗ്ഗമായേനേ എന്ന് പ്രസംഗിച്ച് വോട്ടിന് വേണ്ടി മത നേതാക്കളുടെ തിണ്ണ നിരങ്ങും...യഥാര്‍ത്ഥത്തില്‍ മതങ്ങളല്ല..ഇവിടെ മതങ്ങളെ തമ്മിലടിപ്പിക്കുന്നത്..പുരോഗമന കപടവേഷക്കാരാണ്..മതേതരത്വം എന്ന വാക്ക് നാഴികക്ക് നാല്‍പത് വട്ടം ഉപയോഗിക്കുന്ന കപട പുരോഗമന വാദികളാണ്...ഇനിയെങ്കിലും ഈ കള്ളന്‍മാരെ തിരിച്ചറിയാന്‍ പറ്റിയിട്ടില്ലെങ്കില്‍ നിങ്ങള്‍..നമ്മളെ മലയാളം പഠിപ്പിച്ച മലപ്പുറം ജില്ലയിലെ തിരുരിലെ തുഞ്ചന്‍ പറമ്പില്‍ ജനിച്ച തുഞ്ചത്ത് എഴുത്തച്ഛന്റെ മക്കളാവില്ല...ഇവിടെ മതസൗഹാര്‍ദത്തിന്റെ കാലിക പ്രസ്‌ക്തി മനസ്സിലാക്കാത്ത കള്ളന്‍മാരായി അടുത്ത തലമുറക്കുമുന്നില്‍ തലതാഴ്‌ത്തേണ്ടിവരും''-ഫേസ്ബുക്കില്‍ അദ്ദേഹം കുറിച്ചു.