പാണ്ടിക്കാട്-കൊലപാതകശ്രമം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. പന്തല്ലൂർ ആമക്കാട് പാലപ്ര സിയാദി (28)നെയാണ് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന്റെ റിപ്പോർട്ട് പ്രകാരം തൃശൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറലിന്റെ അധികചുമതലയുള്ള ഉത്തര മേഖലാ പോലീസ് ഐ.ജി നീരജ് ഗുപ്തയാണ് ഉത്തരവിട്ടത്. മങ്കട, പാണ്ടിക്കാട് പോലീസ് സ്‌റ്റേഷൻ പരിധികളിൽ വധശ്രമം, കുറ്റകരമായ നരഹത്യാശ്രമം, തടഞ്ഞുനിർത്തി ദേഹോപദ്രവം ഏൽപ്പിക്കൽ, വധഭീഷണി മുഴക്കുക, മാരാകയുധങ്ങൾ കൈവശം വയ്ക്കുക, മോഷണം, തട്ടികൊണ്ടുപോയി പരിക്കേൽപ്പിച്ചു പണം തട്ടിയെടുക്കുക തുടങ്ങിയ കേസുകളിൽപ്പെട്ടയാളാണ് സിയാദ് എന്നു പോലീസ്
പറഞ്ഞു. ആറുമാസത്തേക്കാണ് മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നതിനു വിലക്കുള്ളത്.