Sorry, you need to enable JavaScript to visit this website.

പ്രവാസി സംഘടനകളുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രി വി. മുരളീധരന്‍

റിയാദ്- ഔദ്യോഗിക സന്ദര്‍ശനത്തിനായി റിയാദിലെത്തിയ കേന്ദ്ര വിദേശസഹമന്ത്രി വി. മുരളീധരന്‍ സൗദി ഡപ്യൂട്ടി വിദേശമന്ത്രി എന്‍ജി. വലീദ് അല്‍ ഖരീജിയെ സന്ദര്‍ശിച്ചു. ഇരുരാജ്യങ്ങളിലേയും ഉഭയകക്ഷി, തന്ത്രപ്രധാന പങ്കാളിത്തം ശക്തമാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തിയതായി മന്ത്രി മുരളീധരന്‍ പറഞ്ഞു. സൗദിയിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ ക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു.
റിയാദിലെ വിവിധ ഇന്ത്യന്‍ പ്രവാസി സംഘടനകളുടെ പ്രതിനിധികളുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സൗദി ചാപ്റ്റര്‍ പ്രതിനിധികള്‍, ഇന്‍ഡോ-സൗദി ഹോളിസ്റ്റിക് അലൈന്‍മെന്റ് (ദിശ), യോഗ അസോസിയേഷന്‍, പ്രമുഖ സംഘടനകളുടെ പ്രതിനിധികള്‍ എന്നിവരുമായി മന്ത്രി ചര്‍ച്ച നടത്തി. പ്രവാസി സംഘടനകള്‍ നടത്തുന്ന നിസ്തുലമായ പ്രവര്‍ത്തനങ്ങളെ മന്ത്രി പ്രകീര്‍ത്തിച്ചു.

 

Latest News