Sorry, you need to enable JavaScript to visit this website.

വാഹനങ്ങളുടെ പിരിയോഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്; ബുക്കിംഗ് ഓൺലൈൻ വഴിയും

റിയാദ്- സൗദിയിൽ വാഹനങ്ങൾക്ക് പീരിയോഡിക്കൽ പരിശോധന നടത്തി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നേടുന്നതിനുള്ള അവസരത്തിനുള്ള (ഫഹസ് അദ്ദൗരി) ഓൺലൈൻ ബുക്കിംഗ് സംവിധാനം മെയ് 1 മുതൽ ആരംഭിച്ചതായി സൗദി സ്റ്റാൻഡേർഡ് ആന്റ് ക്വാളിറ്റി ഓർഗനൈസേഷൻ അറിയിച്ചു.  ഓരോ കേന്ദ്രത്തിലെയും 50 ശതമാനം വാഹനങ്ങൾ ഓൺലൈൻ ബുക്കിംഗ് വഴിയായിരിക്കും ട്രാക്കിലെത്തേണ്ടത്. ശേഷിക്കുന്ന 50 ശതമാനം ബുക്കിംഗ് ഇല്ലാതെ പഴയ രീതിയിൽ നേരിട്ടെത്തുന്നവർക്കുമായിരിക്കും.വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന കേന്ദ്രങ്ങളിലെ നീണ്ടനിരക്കും തിരക്കിനും അന്ത്യം കുറിക്കുക ഉപഭോക്താക്കളുടെ സമയ നഷ്ടവും പ്രയാസവും ഒഴിവാക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഓൺ ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനായി പ്രത്യേകം ലോഞ്ച് ചെയ്തിരിക്കുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോം വഴിയാണ് പിരിയോഡിക്കൽ ടെസ്റ്റിനു വേണ്ടി വാഹനമുടമകൾ ബുക്കിംഗ് ചെയ്യേണ്ടത്. പോർട്ടലിൽ പ്രവേശിച്ച് വിവരങ്ങൾ നൽകുന്നതോടു കൂടി ഏറ്റവും അടുത്ത ടെസ്റ്റ് കേന്ദ്രവും ലഭ്യമായ സമയ ചാർട്ടും സ്‌ക്രീനിൽ പ്രത്യക്ഷപ്പെടും. അതോടെ ഉപഭോക്താക്കൾക്ക് സൗകര്യപ്പെടുന്ന സ്ഥലത്തും സമയത്തും വാഹന പരിശോധനക്ക് ബുക്ക് ചെയ്യാം. ബുക്കിംഗ് കൂപ്പൺ പ്രിന്റ് ചെയ്‌തോ സ്മാർട്ട് കോപ്പി മൊബൈലിൽ സൂക്ഷിച്ചോ പരിശോധന കേന്ദ്രങ്ങളിലെത്തി പണമടച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കാം. 


 

Latest News