ജിദ്ദ - തേളിന്റെ കുത്തേറ്റ രണ്ടര വയസുകാരിയുടെ ജീവന്‍ ഖുലൈസ് ജനറല്‍ ആശുപത്രി അത്യാഹിത വിഭാഗം ഡോക്ടര്‍മാര്‍ രക്ഷിച്ചു. പലതവണ തേളിന്റെ കുത്തേറ്റ് അബോധാവസ്ഥയിലായ നിലയിലാണ് ബാലികയെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചത്. മെഡിക്കല്‍ സംഘം സമയോചിതമായി ഇടപെട്ട് അടിയന്തിര ചികിത്സാ പദ്ധതി തയാറാക്കുകയായിരുന്നു. അടിയന്തിര ചികിത്സയിലൂടെ ആരോഗ്യനില ഭദ്രമായ ശേഷം വിദഗ്ധ ചികിത്സക്കായി ബാലികയെ പിന്നീട് ഈസ്റ്റ് ജിദ്ദ ആശുപത്രിയിലേക്ക് നീക്കി. ഈസ്റ്റ് ജിദ്ദ ആശുപത്രിയിലെ പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ വിഷ കേന്ദ്രത്തിന്റെ മേല്‍നോട്ടത്തിലാണ് ബാലികക്ക് തുടര്‍ ചികിത്സകള്‍ നല്‍കിയത്.