ജിദ്ദ- സുഡാനിൽനിന്നുള്ള ഇന്ത്യക്കാരുടെ ഒഴിപ്പിക്കൽ ജിദ്ദ വഴി തുടരുന്നു. ഏറ്റവും ഒടുവിൽ 135 യാത്രക്കാരെയുമായി ഇന്ത്യൻ എയർഫോഴ്‌സിന്റെ വിമാനം ജിദ്ദയിലെത്തി. സുഡാനിൽനിന്നുള്ള ഇന്ത്യയുടെ പതിനെട്ടാമത്തെ സംഘമാണിത്. അതേസമയം, ജിദ്ദയിൽനിന്ന് ഇന്ത്യയിലേക്ക് പതിനൊന്ന് സംഘമെത്തി. ഏറ്റവും ഒടുവിൽ എത്തിയ സംഘത്തിൽ 328 യാത്രക്കാരാണുള്ളത്. പത്താമത്തെ സംഘം അഹമ്മദബാദിലാണ് ഇറങ്ങിയത്. ഇതിൽ 231 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
— (@alekhbariyatv) May 2, 2023