അതെയതെ, 32,000 പെണ്‍കുട്ടികള്‍ പ്രണയ കുരുക്കിലകപ്പെട്ട്  എങ്ങോ പോയ് മറഞ്ഞു- 'കേരള സ്റ്റോറി' സംവിധായകന്‍

ന്യൂദല്‍ഹി-'കേരള സ്റ്റോറി' സിനിമ കേരളത്തിനെതിരല്ലെന്ന് സിനിമയുടെ സംവിധായകന്‍ സുദീപ്തോ സെന്‍. സിനിമ കേരളത്തിനോ ഏതെങ്കിലും മതത്തിനോ എതിരല്ല. കേരളത്തെ അവഹേളിക്കുന്ന ഒരു പരാമര്‍ശം പോലും സിനിമയില്‍ ഇല്ല. ഭീകരതയ്ക്കെതിരെ മാത്രമാണ് പരാമര്‍ശം. സിനിമയ്ക്കായി ബിജെപിയുടെയോ കേന്ദ്ര സര്‍ക്കാരിന്റെയോ ഫണ്ട് സ്വീകരിച്ചിട്ടില്ല. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയല്ല സിനിമ തയാറാക്കിയതെന്നും സുദീപ്തോ സെന്‍ പറഞ്ഞു.
സിനിമയില്‍ ലൗ ജിഹാദ് എന്ന പരാമര്‍ശമില്ലെന്നും സുദീപ്തോ സെന്‍ പറഞ്ഞു. പ്രണയം നടിച്ച് പെണ്‍കുട്ടികളെ ചതിയില്‍ പെടുത്തുന്നത് മാത്രമാണ് പരാമര്‍ശിക്കുന്നത്. മതപരിവര്‍ത്തനത്തിലൂടെ രാജ്യംവിട്ട പെണ്‍കുട്ടികളുടെ കണക്കില്‍ ഉറച്ചുനില്‍ക്കുന്നു. 32,000 പേരെക്കുറിച്ചുള്ള പരാമര്‍ശം സിനിമ കണ്ടാല്‍ ബോധ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയ്ക്കായി 7 വര്‍ഷം ഗവേഷണം നടത്തി. സെന്‍സര്‍ ബോര്‍ഡ് 2 മാസം സിനിമ പരിശോധിച്ച ശേഷമാണ് പ്രദര്‍ശനാനുമതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

Latest News