പുല്‍പള്ളി-പഞ്ചായത്തിലെ ചേപ്പിലയില്‍ കടുവ പശുക്കിടാവിനെ കൊന്നു. കരിങ്കുറ്റിക്കവല ശങ്കരമംഗലം നന്ദനന്റെ പശുക്കിടാവിനെയാണ് കടുവ പിടിച്ചത്. തിങ്കളാഴ്ച രാത്രി പത്തോടെയാണ് സംഭവം. തൊഴുത്തില്‍ബഹളംകേട്ട് വീട്ടുകാര്‍ പടക്കം പൊട്ടിച്ചപ്പോള്‍ കടുവ പശുക്കിടാവിനെ ഉപേക്ഷിച്ച് കടന്നു. ഇന്നു രാവിലെ സ്ഥലത്തെത്തിയ വനപാലകര്‍ പശുക്കിടാവിനെ കൊന്നത് കടുവയാണെന്നു സ്ഥിരീകരിച്ചു. ദിവസങ്ങളായി പ്രദേശത്ത് ചുറ്റിത്തിരിയുന്ന കടുവയെ പിടിക്കുന്നതിനു കൂട് സ്ഥാപിച്ചു. കഴിഞ്ഞ ദിവസം ചേപ്പിലയ്ക്കടുത്ത് ഏരിയപ്പള്ളിയില്‍ കടുവ പശുക്കിടാവിനെ പിടിച്ചിരുന്നു. സമീപദേശമായ ആടിക്കൊല്ലിയിലും കടുവ ഇറങ്ങി. സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചിലാണ് ചേപ്പില.