തിരൂര്‍ - വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഇന്നലെ രാത്രിയോടെ സംഭവ സ്ഥലത്തെത്തി അന്വേഷണ സംഘം പരിശോധന നടത്തി. സംഭവത്തില്‍ ആര്‍ പി എഫ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തിരൂര്‍ പൊലീസിന്റെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്. തിരുനാവായ സ്റ്റേഷന് സമീപം കാട് നിറഞ്ഞ പ്രദേശത്ത് വെച്ചാണ് വന്ദേഭാരത് എക്‌സ്പ്രസിന് നേരെ ഇന്നലെ വൈകുന്നേരം അജ്ഞാതന്റെ കല്ലേറ് ഉണ്ടായത്. കല്ലേറില്‍ ട്രെയിനിന്റെ സി ഫോര്‍ കോച്ചിന്റെ സൈഡ് ചില്ലില്‍ വിള്ളല്‍ സംഭവിച്ചിരുന്നു. പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി തിരൂര്‍ പോലീസ് അറിയിച്ചു.