Sorry, you need to enable JavaScript to visit this website.

അൽഉലയുടെ മാനത്തെ  അലങ്കരിച്ച് ബലൂണുകൾ

മദീന - സൗദിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ അൽഉലയുടെ മാനത്തെ അലങ്കരിച്ച് വർണാഭമായ എയർ ബലൂണുകൾ. അൽഉലയുടെയും ഖൈബർ മരുപ്പച്ചയുടെയും പുരാതന സ്മാരകങ്ങളും പ്രകൃതി പൈതൃകവും കാണാൻ സന്ദർശകർക്ക് അവസരമൊരുക്കുന്നതിനാൽ സ്‌കൈ ഓഫ് അൽഉല ഫെസ്റ്റിവലിന്റെ ഭാഗമായ ഏറ്റവും ആകർഷകമായ അനുഭവങ്ങളിലൊന്നാണ് ബലൂൺ ഇവന്റ്. വർണാഭമായ ബലൂണുകൾ അൽഉലയുടെ ആകാശത്തെ അലങ്കരിക്കുകയും സന്ദർശകർക്ക് അതിമനോഹരമായ ഭൂപ്രകൃതികളോടെ ഏറ്റവും ആസ്വാദ്യകരമായ സമയങ്ങൾ സമ്മാനിക്കുകയും ചെയ്യുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ബലൂണിംഗ് പ്രേമികൾക്കായി അൽഉല ലോകത്തെ ഏറ്റവും പ്രശസ്തമായ ലക്ഷ്യസ്ഥാനമായി മാറിയിട്ടുണ്ട്. 
പ്രകൃതി സൗന്ദര്യത്തിലും ഭൂപ്രകൃതിയുടെ വൈവിധ്യത്തിലും ചരിത്ര ചാരുതയിലും താൽപര്യമുള്ളവർക്ക് യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള പുരാവസ്തു സൈറ്റ് ആയ മദായിൻ സ്വാലിഹിനു മുകളിലൂടെയുള്ള പറക്കൽ ആസ്വദിക്കാൻ ബലൂൺ യാത്രകൾ അവസരമൊരുക്കുന്നു. സ്‌കൈ ഓഫ് അൽഉല ഫെസ്റ്റിവൽ ഏപ്രിൽ 26 ന് ആണ് ആരംഭിച്ചത്. മെയ് 13 വരെ ഇത് തുടരും. ഹെലികോപ്റ്ററുകളിലും എയർ ബലൂണുകളിലും പകൽ സമയത്ത് അതിശയിപ്പിക്കുന്ന പ്രകൃതിദത്തവും ചരിത്രപരവുമായ അടയാളങ്ങൾ കാണാൻ സന്ദർശകർക്ക് അവസരമൊരുക്കുന്ന നിരവധി പരിപാടികളും ആഘോഷങ്ങളും ഫെസ്റ്റിവലിൽ അടങ്ങിയിരിക്കുന്നു. ഇരുട്ടുവീഴുന്നതോടെ ഡ്രോൺ പ്രദർശനങ്ങളും നടക്കുന്നുണ്ട്. 

Latest News