ജിദ്ദ - ഉയർന്ന ഊഷ്മാവിൽ കാറിൽ പ്ലാസ്റ്റിക് കുപ്പികളിൽ സൂക്ഷിക്കുന്ന വെള്ളം കുടിക്കരുതെന്ന് ഹൃദ്രോഗ വിദഗ്ധൻ ഡോ. ഖാലിദ് അൽനമിർ പറഞ്ഞു. ഉയർന്ന ചൂടേൽക്കുന്ന നിലക്ക് പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം സൂക്ഷിക്കുന്നത് ദോഷകരമായ രാസവസ്തുക്കൾ ഉൽപാദിപ്പിക്കാൻ ഇടയാക്കും. പ്ലാസ്റ്റിക് കുപ്പികളിലുള്ള വെള്ളം 25 ഡിഗ്രി താപനിലയുള്ള, നല്ല വായുസഞ്ചാരമുള്ള മുറികളിൽ സൂക്ഷിക്കണം. പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം 12 മാസത്തിൽ കൂടുതൽ സൂക്ഷിക്കരുതെന്നും ഡോ. ഖാലിദ് അൽനമിർ പറഞ്ഞു.