റിയാദ്- എട്ടാമത് ശൂറാ കൗണ്‍സില്‍ മൂന്നാം വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ ഇരുപത്തിയൊമ്പതാം പതിവ് സെഷന്‍, കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ. മിശ്അല്‍ ബിന്‍ ഫഹം അല്‍സലാമിയുടെ നേതൃത്വത്തില്‍ കൗണ്‍സിലിന്റെ ആസ്ഥാനത്ത് ചേര്‍ന്നു.
വിദ്യാഭ്യാസ മന്ത്രാലയവുമായി ഏകോപിപ്പിച്ച് സ്‌കോളര്‍ഷിപ്പുകള്‍ക്കായി പദ്ധതി തയാറാക്കാന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് പ്രൊമോഷനോട് കൗണ്‍സില്‍ ആവശ്യപ്പെട്ടു.
1443/1444 സാമ്പത്തിക വര്‍ഷത്തേക്കുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ ദി പ്രൊമോഷന്‍ ഓഫ് മെന്റല്‍ ഹെല്‍ത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് ആരോഗ്യ സമിതി സമര്‍പ്പിച്ചത് കണക്കിലെടുത്താണ് തീരുമാനം. സ്വകാര്യ മേഖല, എന്‍ഡോവ്‌മെന്റ് മേഖല, ലാഭേച്ഛയില്ലാത്ത മേഖല എന്നിവയുമായുള്ള ഏകോപനവും പങ്കാളിത്തവും ഉള്‍പ്പെടെ സ്വന്തം വിഭവങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ഒരു പദ്ധതി തയാറാക്കാനും കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ഹജ് ഹൗസിംഗ്, സര്‍വീസസ് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കൗണ്‍സില്‍ ചര്‍ച്ച ചെയ്തു. ജുബൈലിനും യാന്‍ബുവിനുമുള്ള റോയല്‍ കമ്മീഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടും ചര്‍ച്ചയായി.