ജിദ്ദ- തായിഫ് ഗവർണറേറ്റിനെ അൽബാഹ മേഖലയുമായി ബന്ധിപ്പിക്കുന്ന റോഡിലുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ ആറു പേർ മരിച്ചു. മാതാപിതാക്കളെയും മറ്റു മൂന്നു സഹോദരങ്ങൾക്കും ഗുരുതര പരിക്കേറ്റു. കുടുംബം മദീനയിൽ നിന്ന് അൽബഹയിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. റീം, സാലിം, മുഹമ്മദ്, സൗദ്, യഹ്‌യ, ഹംദാൻ എന്നിവരാണ് മരിച്ചത്. റിനാദ്, മുനീറ,സുൽത്താൻ എന്നിവർക്കാണ് പരിക്കേറ്റത്.