Sorry, you need to enable JavaScript to visit this website.

തൃശ്ശൂര്‍ പൂരം; എ ഐ വരച്ച ചിത്രങ്ങളില്‍  ആനകള്‍ക്ക് പകരം ദിനോസറുകള്‍  

തൃശൂര്‍-ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സമീപ വര്‍ഷങ്ങളില്‍ വളരെ മുന്നേറിയിട്ടുണ്ട്. നിരവധി ഭാവനകളാണ് അവ ഉപയോഗിച്ച് ആളുകള്‍ മുന്നോട്ട് കൊണ്ട് വരുന്നത്. അത്തരത്തില്‍ തൃശ്ശൂര്‍ പൂരത്തിന്റെ ആവേശം വ്യത്യസ്തമായ രീതിയില്‍ എ ഐയുടെ സഹായത്തോടെ നിര്‍മ്മിച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വൈലാകുന്നത്.  ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
തൃശ്ശൂര്‍ പൂരത്തിന്റെ ഒരു പ്രധാന പ്രത്യേകത ആനകളാണ്. എന്നാല്‍ ആനകള്‍ക്ക് പകരം ഈ ചിത്രങ്ങളില്‍ ദിനോസറുകളെയാണ് ഉപയോഗിച്ചിരിക്കുന്നത്. ദിനോസറുകള്‍ ഉള്ള ലോകത്തിന്റെ തൃശ്ശൂര്‍ പൂരം എന്നുതന്നെ ഇതിനെ പറയാം. 'ദിനോസറുകള്‍ തഴച്ചുവളരുന്ന ഒരു പാരലല്‍ ലോകത്തെ പൂരം.' എന്നാണ് ഈ ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. കൂടാതെ പുരത്തിന് ആശംസകളും നല്‍കിയിട്ടുണ്ട്.
ദിനോസറുകള്‍ മാത്രമല്ല നിരവധി ബോളിവുഡ് താരങ്ങളും ഈ ചിത്രങ്ങളില്‍ ഉണ്ട്. അതും കേരളീയ വേഷത്തില്‍. ഗെയിം ഒഫ് ത്രോണ്‍സിലെ എമിലി ക്ലര്‍ക്ക്, വില്‍ സ്മിത്ത്, വണ്ടര്‍ വുമണ്‍ തുടങ്ങിയവരും ഇതില്‍ ഉണ്ട്.


 

Latest News