സുപ്രീം കോടതി ആവശ്യപ്പെട്ടാല്‍ ബാര്‍ കോഴക്കേസ് അന്വേഷിക്കാമെന്ന് സി ബി ഐ

ന്യൂദല്‍ഹി -  സുപ്രീം കോടതി ആവശ്യപ്പെട്ടാല്‍ ബാര്‍കോഴ കേസ് അന്വേഷിക്കാമെന്ന് സി ബി ഐ. അന്വേഷണം ആവശ്യപ്പെട്ട് ടി എല്‍ ജേക്കബ് എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് സി ബി ഐ കൊച്ചി യൂണിറ്റ് സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ചത്. രമേശ് ചെന്നിത്തല, വിഎസ് ശിവകുമാര്‍, കെ ബാബു, ജോസ് കെ മാണി എന്നീ നേതാക്കള്‍ക്കെതിരെ   അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. 2014 ല്‍ ധനമന്ത്രിയായിരുന്ന കെ എം മാണി സംസ്ഥാനത്ത് അടഞ്ഞുകിടന്ന ബാറുകള്‍ തുറക്കാനായി ഒരു കോടി രൂപ കൈക്കൂലിയായി വാങ്ങിയെന്ന ബാറുടമയായിരുന്ന ബിജു രമേശിന്റെ ആരോപണമാണ് കേസിന് ആധാരം. രമേശ് ചെന്നിത്തല, വിഎസ് ശിവ കുമാര്‍, കെ ബാബു, എന്നിവരും പണം കൈപ്പറ്റിയെന്നും ഇവര്‍ക്കെതിരെ അന്വേഷണം വേണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

 

Latest News