അരിക്കൊമ്പന്‍ പോയപ്പോള്‍ ചക്കക്കൊമ്പന്‍ പ്രശ്‌നക്കാരനായി, ചന്നക്കനാലില്‍ ആന ഭീതി അകലുന്നില്ല

ഇടുക്കി - അരിക്കൊമ്പനെ നാടു കടത്തിയപ്പോള്‍ ചക്കക്കൊമ്പന്‍ ആക്രമണം തുടങ്ങി. ചിന്നക്കനാലിലെ  മൗണ്ട് ഫോര്‍ട്ട് സ്‌കൂളിന് സമീപം രാജന്‍ എന്ന വ്യക്തിയുടെ ഷെഡ്ഡ് ഇന്ന് പുലര്‍ച്ചെ ചക്കക്കൊമ്പന്‍ തകര്‍ത്തു. പ്രശ്നക്കാരനായിരുന്ന അരിക്കൊമ്പന്‍ പോയതോടെ ചിന്നക്കനാല്‍ ശാന്തമായി എന്ന ആശ്വാസത്തിലായിരുന്നു പ്രദേശവാസികള്‍. എന്നാല്‍ ചക്കക്കൊമ്പന്‍ ആക്രമണം തുടങ്ങിയത് ഇവിടുത്തെ ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ആക്രമണകാരിയായ അരിക്കൊമ്പനെ കഴിഞ്ഞ ദിവസമാണ് വനം വകുപ്പ് മയക്കുവെടി വെച്ച് പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് നാട് കടത്തിയത്. അരിക്കൊമ്പനും ചക്കക്കൊമ്പനും ഒരുമിച്ചാണ് ചിന്നക്കനാല്‍ ഭാഗത്ത് കാട്ടിലുണ്ടായിരുന്നത്. അരിക്കൊമ്പന്‍ വലിയ ആക്രമണങ്ങള്‍ കാണിക്കുമ്പോഴും ചക്കക്കൊമ്പന്‍ താരതമ്യേന ശാന്ത സ്വാഭാവം കാണിച്ചിരുന്നു. കാട്ടിലെയും നാട്ടിലെയും പ്ലാവില്‍ നിന്ന് ചക്ക വീഴ്ത്തി തിന്നുകയായിരുന്നു ചക്കക്കൊമ്പന്റെ ഹോബി. ഇനി ചക്കക്കൊമ്പനെയും പേടിച്ച് ജീവിക്കേണ്ടി വരുമോയെന്നതാണ് നാട്ടുകാരുടെ ഭയം.

 

Latest News