സൗദിയില്‍നിന്ന് പോകാന്‍ പറഞ്ഞാല്‍ ഹൃദയം പൊട്ടി മരിക്കും; അസാധാരണ ബന്ധത്തിന്റെ കഥ

അനീസ- സൗദി അറേബ്യ വിടേണ്ടിവന്നാല്‍ ഹൃദയം പൊട്ടി മരിക്കുമെന്നു പറയുന്ന ഈജ്പ്തുകാരന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 40 വര്‍ഷത്തിലേറെയായി അല്‍ ഖസീമിലെ അനീസയില്‍ ജോലി ചെയ്യുന്ന സഅദ് അബൂ ഹാനിയാണ് ഈ നാടിനോടും തൊഴിലുടമകളോടുമുള്ള സ്‌നേഹം കാരണം നാട്ടിലേക്ക് മടങ്ങാന്‍ വിസമ്മതിക്കുന്നത്.
എന്റെ ജീവിതം മുഴുവന്‍ ഇവിടെ അനീസയിലാണ്. എന്റെ പ്രിയപ്പെട്ട ഈ നാടു വിട്ടുപോയാല്‍ എനിക്ക് ഹൃദയാഘാതം വരും- സഅദ് അബൂ ഹാനി എം.ബി.സി ചാനലിനോട് പറഞ്ഞു.
എവിടെ പോകുമ്പോഴും തങ്ങളുടെ മുത്തച്ഛന്‍ സഅദിന കൂടെ കൊണ്ടുപോകുമായിരുന്നുവെന്നും ഒരിക്കലും സഅദിനെ ഉപേക്ഷിക്കരുതെന്ന് അദ്ദേഹം മരിക്കുന്നതിനു മുമ്പ് വസിയ്യത്ത് ചെയ്തിട്ടുണ്ടെന്നും സ്‌പോണ്‍സറുടെ പേരമകന്‍ പറഞ്ഞു.
മരിച്ചുപോയ സ്‌പോണ്‍സറെ കുറിച്ച് പറയുമ്പോള്‍ സഅദിന് വാക്കുകള്‍ കിട്ടുന്നില്ല.
അദ്ദേഹം തന്നോടു കാണിച്ച സ്‌നേഹം അസാധാരണമാണെന്നും ഇപ്പോള്‍ മക്കളും പേരമക്കളും അതേ പരിഗണനയാണ് തനിക്ക് നല്‍കുന്നതെന്നും സഅദ് പറഞ്ഞു.
നാട്ടില്‍ പോയി വിശ്രമിക്കാന്‍ പലരും പറയുന്നുണ്ട്. ആരെങ്കിലും അതിനു നിര്‍ബനധിച്ചാല്‍ ഹൃദയം പൊട്ടി മരിക്കുകയായിരിക്കും ഫലം- അദ്ദേഹം പറഞ്ഞു.

 

Latest News