ദുബായ്- ദുബായ് ഡ്രൈവിംഗ് ലൈസന്‍സ് എളുപ്പത്തില്‍ നേടാന്‍ സുവര്‍ണാവസരം ഒരുക്കി അധികൃതര്‍. ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യാതെയും തിയറി, റോഡ് ടെസ്റ്റുകള്‍ക്ക് ഒരുമിച്ച് ഹാജരായുമാണ് ഡ്രൈവിംഗ് ലൈസന്‍സ് നേടാന്‍ അവസരമൊരുങ്ങുന്നതെന്ന് ഖലീജ് ടൈംസ് റിപ്പോര്ട്ട് ചെയ്തു. .ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിട്ടി അവതരിപ്പിച്ചിരിക്കുന്ന ഗോള്‍ഡന്‍ ചാന്‍സ് പദ്ധതിയാണ് പ്രവാസികള്‍ക്ക് സുവര്‍ണാവസരമൊരുക്കുന്നത്. ഒരുതവണ മാത്രമാണ് ഗോള്‍ഡന്‍ ചാന്‍സ് ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നത്. എല്ലാ രാജ്യക്കാര്‍ക്കും ഇത് ഉപയോഗപ്പെടുത്താം. ഗോള്‍ഡന്‍ ചാന്‍സ് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് തങ്ങളുടെ രാജ്യത്തെ സാധുതയുള്ള ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം. ഇതിന് പുറമെ ദുബായ ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിട്ടി നടത്തുന്ന തിയറി, റോഡ് പരീക്ഷകള്‍ പാസാകുകയും വേണം.എന്നാല്‍ പതിവില്‍ നിന്ന് വിപരീതമായി ഒറ്റത്തവണയായി ഈ രണ്ട് ടെസ്റ്റുകള്‍ക്കും ഹാജരാകാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. ടെസ്റ്റിന് മുമ്പുള്ള ക്ലാസുകള്‍ ആവശ്യമില്ല എന്നതും മറ്റൊരു സവിശേഷതയാണ്. പദ്ധതി ഏപ്രില്‍ ഒന്നുമുതല്‍ തന്നെ പ്രാബല്യത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച അറിയിപ്പ് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിട്ടി സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ആര്‍.ടി.ഐ വെബ്‌സൈറ്റിലൂടെ അപേക്ഷ നല്‍കേണ്ട രീതിയും ഇതില്‍ വിശദീകരിച്ചിട്ടുണ്ട്.ഒരുതവണ ഈ പദ്ധതിയില്‍ പങ്കെടുത്ത് പരാജയപ്പെട്ടാല്‍ പിന്നീട് സാധാരണ നിലയിലുള്ള ഡ്രൈവിംഗ് ക്ലാസില്‍ ചേര്‍ന്ന് പഴയതു പോലുള്ള നടപടികളെല്ലാം പൂര്‍ത്തിയാക്കേണ്ടി വരും.