കൊച്ചി - കൊച്ചി വിമാനത്താവളത്തിൽ നിന്നും 57.20 ലക്ഷം രൂപ വിലമതിക്കുന്ന 1,253 ഗ്രാം സ്വർണം പിടികൂടി. അബുദബിയിൽ നിന്നെത്തിയ ആഷിഖിൽ നിന്നാണ് സ്വർണം പിടികൂടിയത്.
ഗുളികകളാക്കി ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. എയർ ഇന്റലിജൻസ് യൂണിറ്റ് ഇയാളെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് കൈമാറി, കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് അധികൃതർ അറിയിച്ചു.
ഇവിടെനിന്ന് കഴിഞ്ഞ ദിവസം രണ്ട് പേരിൽനിന്നായി ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു.