Sorry, you need to enable JavaScript to visit this website.

റെയില്‍വേ സ്ഥലത്തെ സെല്‍ഫിക്ക് 2000 പിഴ 

ആളുകളുടെ സെല്‍ഫി ഭ്രമം പലപ്പോഴും അപകടങ്ങള്‍ വിളിച്ചു വരുത്തറുണ്ട്. സെല്‍ഫിയും അതിനെ ചുറ്റിപ്പറ്റിയുള്ള അപകടങ്ങളും വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ ഇനി സെല്‍ഫി വേണ്ടെന്ന് റെയില്‍വേ. റെയില്‍വേ സ്‌റ്റേഷനുകളിലും പരിസരത്തും റെയില്‍ പാളങ്ങള്‍ക്ക് സമീപവുമൊക്കെ നിന്ന് മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുക്കുന്നതിന് റെയില്‍വേ ബോര്‍ഡ് നിരോധനമേര്‍പ്പെടുത്തി. നിയമം ലംഘിക്കുന്നവരില്‍ നിന്ന് 2,000 രൂപ പിഴ ഈടാക്കും. ഈ നിയമം വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തിലായെന്ന് അധികൃതര്‍ അറിയിച്ചു. സ്‌റ്റേഷനുകള്‍ മലിനമാക്കുന്നവരില്‍ നിന്ന് 500 രൂപ പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ ലക്ഷ്യമിട്ടു സ്‌റ്റേഷനുകളിലും കോച്ചുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ റെയില്‍വേ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനുള്ള നടപടികള്‍ റെയില്‍വേ ആരംഭിച്ചു കഴിഞ്ഞു
 

Latest News