Sorry, you need to enable JavaScript to visit this website.

വനിതകളുടെ ഉന്നമനത്തിന് സർക്കാർ നൽകുന്നത് മുന്തിയ പരിഗണന -കെ.സി. റോസക്കുട്ടി

കൽപറ്റയിൽ കെ.എസ്.എസ്.പി.യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന വനിത-സാംസ്‌കാരിക സമ്മേളനം വനിത വികസന കോർപറേഷൻ ചെയർപേഴ്‌സൺ കെ.സി. റോസക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു.

കൽപറ്റ- വനിതകളുടെ ഉന്നമനത്തിനു സംസ്ഥാന സർക്കാർ മുന്തിയ പരിഗണനയാണ് നൽകുന്നതെന്നു വനിത വികസന കോർപറേഷൻ ചെയർപേഴ്‌സൺ കെ.സി. റാസക്കുട്ടി. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂനിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ വനിത-സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഉറച്ച ലക്ഷ്യബോധമുള്ളവർക്ക് നേട്ടങ്ങൾ കൈവരിക്കാവുന്ന സാമൂഹികാവസ്ഥ സംസ്ഥാനത്തുണ്ട്. ഇത് പരമാവധി പ്രയോജനപ്പെടുത്താൻ വനിതകൾ അടക്കം പെൻഷൻകാരും തയാറാകണമെന്നു അവർ പറഞ്ഞു. യൂനിയൻ സംസ്ഥാന സെക്രട്ടറി പി.വി. പദ്മനാഭൻ അധ്യക്ഷത വഹിച്ചു. യൂനിയൻ സ്മരണിക മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് മംഗലശേരി മാധവൻ പ്രകാശനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ്  വി. മുരളീധരൻ ആദ്യ കോപ്പി ഏറ്റുവാങ്ങി. സമ്മേളന ലോഗോ രൂപകൽപനചെയ്ത നിസാർ അഹമ്മദിന് സംസ്ഥാന പ്രസിഡന്റ് എൻ. സദാശിവൻനായർ ഉപഹാരം നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ് ആലീസ് മാത്യു സ്വാഗതവും സെക്രട്ടറി എസ്. വിജയധരൻ പിള്ള നന്ദിയും പറഞ്ഞു.
സുഹൃദ് സമ്മേളനം സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പി.വി. സഹദേവൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ സംസ്ഥാന സെക്രട്ടറി വി. ജയ്‌സിംഗ് അധ്യക്ഷത വഹിച്ചു. എൻ.ജി.ഒ യൂനിയൻ ജനറൽ സെക്രട്ടറി എം.എ. അജിത്കുമാർ പ്രസംഗിച്ചു. വി.കെ. ഹാരിഫാബി സ്വാഗതവും കെ. പദ്മനാഭൻ നന്ദിയും പറഞ്ഞു. 

Latest News