ദമാം- സൗദിയിൽ പൊതു നിരത്തുകളിലെ വാഹന പാർക്കിംഗ് സുതാര്യമാക്കുന്നതിന്റെ ഭാഗമായി ദമാം നഗരത്തിൽ സ്മാർട്ട് പാർക്കിംഗ് സംവിധാനം പ്രവർത്തനമാരംഭിച്ചതായി നഗരത്തിലെ വാഹന പാർക്കിംഗ് നടത്തിപ്പു കമ്പനി മാനേജർ മുഹമ്മദ് അഹമ്മദ് അൽശവാഖ് അറിയിച്ചു. സൗദി ഇലക്ട്രോണിക് പെയ്‌മെന്റു് ചാനലുകൾ വഴി പണമടച്ച് നഗരത്തിലെ വാഹന പാർക്കിംഗ് ഏരിയയിൽ വാഹനം പാർക്ക് ചെയ്യാം. പാർക്കിംഗ് ഏരിയകളിലെ കാബിനുകളെ സമീപിച്ച് കൂപ്പണെടുക്കുന്നവർക്ക് നാണയങ്ങളുപയോഗിച്ചോ ഇലക്ടോണിക് പെയ്‌മെന്റു വഴി പണമടച്ചോ കൂപ്പണെടുക്കുകയും ചെയ്യാം. വെയിലത്ത് പാർക്കിംഗ് കൂപ്പണെടുക്കാൻ കാബിനുകൾ തേടി നടക്കുകയോ തിരക്കുള്ള സമയങ്ങളിൽ ക്യൂ നിൽക്കുകയോ ചെയ്യേണ്ടതില്ലെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സൗകര്യം. പാർക്കിംഗ് നടത്തിപ്പു കമ്പനി ഉദ്യോഗസ്ഥർ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് സ്‌കാൻ ചെയ്യുന്നതോടെ പണമിടച്ചിട്ടുണ്ടെങ്കിൽ പച്ച നിറത്തിലും പണമടച്ചിട്ടില്ലെങ്കിൽ റെഡ് സിഗ്നലും സ്‌ക്രീനിൽ തെളിയും നിയമലംഘകർക്ക് പിഴചുമത്തും. ഒരു മാസം വരെ മറ്റൊരു നടപടിയുമില്ലാതെ പിഴയടക്കാനുള്ള സൗകര്യമുണ്ടായിരിക്കുമെന്നു പാർക്കിംഗ് നടത്തിപ്പു കമ്പനി മാനേജർ പറഞ്ഞു. പാർക്കിംഗ് ഏരിയകളെ കുറിച്ച് ബോധവൽക്കരണം ലക്ഷ്യമിട്ടു കൊണ്ട് 1500 ബോർഡുകൾ പുതുതായി നഗരത്തിൽ സ്ഥാപിച്ചിട്ടുണ്ട്. പാർക്കിംഗ് ഏരിയകളിൽ സ്ഥാപിച്ചട്ടുള്ള കാബിനുകളിൽ കൂപ്പൺ ലഭ്യമല്ലെങ്കിൽ പാർക്കിംഗ് അപ്ലിക്കേഷൻ മുഖേന ഇലക്ടോണിക് കൂപ്പൺ ബുക്ക് ചെയ്യാൻ സൗകര്യമുണ്ട്. പാർക്കിംഗ് നിയമലംഘനങ്ങളെ കുറിച്ചും പിഴകളെ സംബന്ധിച്ചു ള്ള വിശദ വിവരംങ്ങളും പാർക്കിംഗ് ഏരിയയിൽ നിർണിത മാസങ്ങൾക്കോ വർഷത്തിനോ വരിചേരാനുള്ള സൗകര്യവുമുണ്ട്. സോഷ്യൽ മീഡിയ വഴി പുതിയ സൗകര്യങ്ങളെ പ്രശംസിച്ച ഉപഭോക്താക്കളിൽ പലരും കൂടുതൽ സൗകര്യങ്ങളേർപ്പെടുത്തണെന്ന് ആവശ്യം ഉന്നയിക്കുകയും ചെയ്തു.
#صباح_السعودية | بدء تطبيق مشروع "المواقف الذكية" بـ #الدمام؛ لتوفير الوقت والمساحة والمال. #قناة_السعودية
— قناة السعودية (@saudiatv) April 30, 2023
pic.twitter.com/0yaaz94eUJ