കൊച്ചി- ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കാക്കി സംസ്ഥാനത്ത് നാല് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് അലര്‍ട്ട്. തെക്ക് കിഴക്കല്‍ അറബിക്കടലിനും ലക്ഷദ്വീപ് മേഖലയിലുമായി രൂപം കൊണ്ട ചക്രവാതചുഴിയുടെ സ്വാധീനഫലമായാണ് മഴ. കേരള, കര്‍ണാടക, ലക്ഷദ്വീപ്,മാലിദ്വീപ് തീരത്ത് 40-55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ കേരള,കര്‍ണാടക തീരക്കടലില്‍ മീന്‍പിടുത്തത്തിന് വിലക്കുണ്ട്. തിങ്കളാഴ്ച പത്തനംതിട്ട,ആലപ്പുഴ,എറണാകുളം,ഇടുക്കി,തൃശൂര്‍ ജില്ലകളിലും ചൊവ്വ,ബുധന്‍ ദിവസങ്ങളില്‍ പത്തനംതിട്ട,എറണാകുളം,ഇടുക്കി,തൃശൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.