കോടതി വരാന്തയില്‍ വെച്ച് ഭര്‍ത്താവ് ആസിഡ് ഒഴിച്ചതിനെ തുടര്‍ന്ന് പൊള്ളലേറ്റ യുവതി മരിച്ചു

കോയമ്പത്തൂര്‍ - കോടതി വരാന്തയില്‍ വെച്ച് ഭര്‍ത്താവ് ആസിഡ് ഒഴിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ മലയാളി യുവതി മരിച്ചു. രാമനാഥപുരം കാവേരി നഗറില്‍ താമസക്കാരിയായ കവിതയുടെ (36) ദേഹത്താണ് ഭര്‍ത്താവ് ശിവകുമാര്‍ മാര്‍ച്ച് 23ന് കോയമ്പത്തൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ വെച്ച് ആസിഡ് ഒഴിച്ചത്. ആക്രമണത്തിനു ശേഷം കടന്നുകളയാന്‍ ശ്രമിച്ച ശിവകുമാറിനെ (42) സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും ചേര്‍ന്നു പിടികൂടിയിരുന്നു. കവിതയ്ക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. മലയാളികളായ ഇരുവരും വര്‍ഷങ്ങള്‍ക്കു മുമ്പു പ്രണയിച്ചു വിവാഹം കഴിച്ച് തമിഴ്‌നാട്ടില്‍ എത്തിയതാണ്. ലോറി ഡ്രൈവറാണ് ശിവകുമാര്‍.

 

Latest News