ജിദ്ദ - വിവാഹ ദിവസം ഇഷ്ട കൂട്ടുകാരന് കുതിരയെ സമ്മാനിച്ച് സൗദി യുവാവ്. വിവാഹം നടക്കുന്ന ഓഡിറ്റോറിയത്തില്‍ കടിഞ്ഞാണില്‍ പിടിച്ച് കുതിരയുമായി എത്തിയാണ് യുവാവ് തന്റെ ഉറ്റമിത്രത്തിന് വിവാഹ സമ്മാനമായി കുതിരയെ സമ്മാനിച്ചത്. ക്ഷണിതാക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ പുതുമണവാളന് താന്‍ കുതിരയെ സമ്മാനിക്കുന്നതായി പറഞ്ഞ യുവാവ് കുതിരയുടെ ഗുണഗണങ്ങളും സവിശേഷതകളും വിവരിക്കുകയും ചെയ്തു. ഉറ്റസൗഹൃദവും, ഇക്കാലയളവില്‍ സുഹൃത്ത് പ്രകടിപ്പിച്ച നിലപാടുകളും കാരണമാണ് കൂട്ടുകാരന് താന്‍ വിലയേറിയ സമ്മാനം നല്‍കിയതെന്ന് യുവാവ് പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
— مشاهير دوت كوم - (Masheer.com) (@thae2172) April 29, 2023