Sorry, you need to enable JavaScript to visit this website.

അരിക്കൊമ്പന് മയക്കുവെടി ഏറ്റു; ആന മയങ്ങിയെന്ന് വിദഗ്ധർ, ആനിമൽ ആംബുലൻസ് സ്ഥലത്തേക്ക്

ഇടുക്കി - ചിന്നക്കനാൽ മേഖലയിൽ നാശം വിതച്ച് ജനജീവിതത്തിന് ഭീഷണിയായ അരിക്കൊമ്പനെ സ്ഥലംമാറ്റാൻ ലക്ഷ്യമിട്ടുള്ള ദൗത്യത്തിന്റെ ആദ്യഘട്ടം വിജയകരമെന്ന് സൂചന. അരിക്കൊമ്പനെ സിമന്റ് പാലം മേഖലയിലെ ദൗത്യമേഖലയിലെത്തിച്ച് വനംവകുപ്പ് സംഘം മയക്കുവെടി വെച്ചതായാണ് വിവരം. ആന മയക്കത്തിലായെന്നാണ് വിദഗ്ധർ പറയുന്നത്.
  ഫോറൻസിക് സർജൻ ഡോ. അരുൺ സഖറിയയാണ് അരിക്കൊമ്പനെ വെടിവെച്ചത്. പല ഭാഗത്ത് നിന്നായി ആനയെ വളഞ്ഞ ദൗത്യസംഘം ശ്രമകരമായാണ് മയക്കുവെടി ദൗത്യം പൂർത്തീകരിത്തത്. വെള്ളിയാഴ്ച പുലർച്ചെയാണ് അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം തുടങ്ങിയത്. ഇന്നലെ ഉച്ചവരെ നിരീക്ഷിച്ചെങ്കിലും ആനയെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെയാണ് ശങ്കരപാണ്ഡ്യ മേട്ടിൽ ആനയെ കണ്ടെത്തിയത്. ഇവിടെ നിന്നും ഒമ്പത് മണിയോടെ പടക്കം പൊട്ടിച്ചും മറ്റും ആനയെ താഴേക്ക് ഇറക്കി സിമന്റ് പാലത്തിന് അടുത്തേക്ക് എത്തിച്ചാണ് വെടിവെച്ചത്. 
 ആനക്ക് വെടിയേറ്റ ആദ്യത്തെ ഒരു മണിക്കൂർ നിർണായകമാണെന്നാണ് പറയുന്നത്. വെടിയേറ്റെന്നെ് സ്ഥിരീകരിച്ചതോടെ ആനയെ കൊണ്ടുപോകാനുള്ള ആനിമൽ ആംബുലൻസ് സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ആന നിൽക്കുന്ന സ്ഥലത്തേക്ക് റോഡ് നിർമ്മിക്കുന്നതിനായി ജെ.സി.ബികളും എത്തിച്ചിട്ടുണ്ട്. നല്ല ഉഷ്ണമായതിനാൽ ആനയെ തളിയ്ക്കുന്നതിനായി വെള്ളവും എത്തിച്ചിട്ടുണ്ട്.  കുങ്കിയാനകളെ ഉപയോഗിച്ചാകും ആനയെ ആനിമൽ ആംബുലൻസിലേക്ക് കയറ്റുകയെന്ന് അധികൃതർ പറഞ്ഞു.

Latest News