Sorry, you need to enable JavaScript to visit this website.

അമ്മയ്‌ക്കൊപ്പം നടന്നുപോകവെ കാറിടിച്ച് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

കൊച്ചി - അമ്മയോടൊപ്പം നടന്നുപോകുന്നതിനിടെ കാറിടിച്ച് രണ്ടര വയസ്സുകാരൻ മരിച്ചു. തൃപ്പൂണിത്തുറയിലാണ് സംഭവം. പുതിയകാവ് ഊപ്പിടിത്തറ വീട്ടിൽ രഞ്ജിത്തിന്റെയും രമ്യയുടെയും മകൻ ആദിയാണ് മരിച്ചത്. കാലിനും തലയ്ക്കും പരിക്കേറ്റ രമ്യയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ അമിത വേഗതയിലായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ കാർ ഡ്രൈവർ വടുതല കടവിൽ ബോസ്‌കോ ഡിക്കോത്തയെ ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തു.

 

കുഴൽ കിണർ നന്നാക്കുന്നതിനിടെ ചങ്ങല പൊട്ടി തലയിൽ വീണു; യുവാവിന് ദാരുണാന്ത്യം
പാലക്കാട് -
കുഴൽ കിണർ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ മണ്ണാർക്കാട്ട് ചെയിൻ ബ്ലോക്ക് തലയിലേക്ക് പൊട്ടിവീണ് യുവാവ് മരിച്ചു. ഒരാൾക്ക് പരുക്കേറ്റു. ചിറക്കൽപ്പടി കുഴിയിൽപ്പീടിക അമാനുല്ലയുടെയും നബീസുവിന്റെയും മകൻ മൊയ്തീൻ (24) ആണ് മരിച്ചത്. തെങ്കര മണലടി ആട്ടം പള്ളി രവിയുടെ മകൻ ശ്രീജിത്തിനെ പരുക്കുകളോടെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കോടതിപ്പടി ഹാർമണി അപ്പാർട്ട്‌മെന്റിലെ കുഴൽ കിണർ തകരാറിലായത്. ആളുകളുടെ അടിയന്തര ആവശ്യം പരിഗണിച്ച് നന്നാക്കാനായി എത്തിയതായിരുന്നു മൊയ്തീനും സഹപ്രവർത്തകരും. റിപ്പയർ ചെയ്യുന്നതിനിടെ ചങ്ങല പൊട്ടി തലയിൽ പതിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Latest News