ശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള രാഹുലിന്റെ അപ്പീല്‍ ഇന്ന് ഗുജറാത്ത് ഹൈക്കോടതി പരിഗണിക്കും

അഹമ്മദാബാദ് - അപകീര്‍ത്തി കേസില്‍ കീഴ്‌ക്കോടതി വിധിച്ച രണ്ട് വര്‍ഷത്തെ ശിക്ഷ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച് അപ്പീല്‍ ഇന്ന് ഗുജറാത്ത് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് ഹേമന്ദ് പ്രച്ഛക് ആണ് ഹര്‍ജി പരിഗണിക്കുക. ഹര്‍ജി നേരത്തെ ജസ്റ്റിസ് ഗീതാ ഗോപിയുടെ ബെഞ്ചിന് മുന്നിലാണ് വന്നതെങ്കിലും കാരണം വ്യക്തമാക്കാതെ അവര്‍ പിന്മാറിയിരുന്നു. മോഡി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ സൂറത്ത് മജിസ്‌ട്രേറ്റ് കോടതി രാഹുലിനെ രണ്ട വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു. ഇതേതുടര്‍ന്ന് രാഹുലിന് ലോകസഭാംഗത്വം നഷ്ടപ്പെട്ടിരുന്നു. ശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യം ജില്ലാ കോടതി നിരസിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. സ്റ്റേ ലഭിച്ചാല്‍ ലോക്‌സഭാ എം പി സ്ഥാനം പുനസ്ഥാപിക്കപ്പെടും. മുതിര്‍ന്ന അഭിഭാഷകന്‍ പങ്കജ് ചംപനേരിയാണ് രാഹുലിനായി അപ്പീല്‍ നല്‍കിയത്. എം പി സ്ഥാനത്ത് നിന്നും അയോഗ്യനായതോടെ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. 

 

Latest News