ന്യൂദല്‍ഹി - സ്വത്ത് കേസില്‍ പ്രതിയായവര്‍ എസ്.എന്‍ ട്രസ്റ്റ് ഭാരവാഹിത്വം വഹിക്കരുതെന്ന ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന വെള്ളാപ്പള്ളി നടേശന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കൃഷ്ണ മുരാരി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് വെള്ളാപ്പള്ളി നടേശന്റെ സ്റ്റേ ആവശ്യം തള്ളിയത്. എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശന്‍ എന്‍.എസ് ട്രസ്റ്റുമായി ബന്ധപ്പെട്ട സ്വത്ത് കേസിലും വഞ്ചനാ കേസിലും നിയമ നടപടികള്‍ നേരിടുന്നുണ്ട്, കേസില്‍ പ്രതിയായവര്‍ സ്ഥാനത്ത് തുടരരുതെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഇതിനെതിരെയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. വെള്ളാപ്പള്ളിയുടെ ആവശ്യം ഇപ്പോഴത്തെ സാഹചര്യത്തില്‍ പരിഗണിക്കാനാകില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.