ഇടുക്കി - അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും. നിലവില്‍ ശങ്കരപാണ്ഡ്യമേട് ഭാഗത്താണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. അവിടെ നിന്ന് ഓടിച്ച് 301 കോളനിയിലോ, സിമന്റ് പാലത്തോ എത്തിച്ച ശേഷം മയക്കു വെടി വെയ്ക്കാനാണ് ദൗത്യ സംഘത്തിന്റെ തീരുമാനം. രാവിലെ എട്ട് മണിയോടെ തന്നെ ദൗത്യം പുനരാരംഭിക്കനാണ് വനം വകുപ്പിന്റെ ശ്രമം. ആന എവിടെയാണെന്ന് കണ്ടെത്തിയ ശേഷമായിരിക്കും മറ്റ് നടപടികളിലേക്ക് കടക്കുക. ഇന്ന് ദൗത്യം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ നാളെയും തുടരും. മദപ്പാടിലായ ചക്കക്കൊമ്പന് കാട്ടാനക്കൂട്ടത്തിനൊപ്പമെത്തിയതാണ് അരിക്കൊമ്പന് ശങ്കരപാണ്ഡ്യെമേട്ടിലേക്ക് മാറാന്‍ കാരണം. വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം 150 ലേറെ പേരാണ് അരിക്കൊമ്പനെ പിടികൂടാനുള്ള സംഘത്തിലുള്ളത്. ഇന്നലെ മയക്കുവെടി വെയ്ക്കാന്‍ നടത്തിയ നീക്കങ്ങള്‍ പരാജയപ്പെടുകയായിരുന്നു.