റിയാദ്- തലസ്ഥാനത്ത് വന്‍ മയക്കുമരുന്ന് വേട്ട. 40 ലക്ഷം കപ്താജന്‍ ഗുളികകളുമായി മൂന്നു പേര്‍ പിടിയിലായി. അല്‍ബത്തയിലാണ് സംഭവം.
കണ്ടെയ്‌നറിലാണ് ഇവ കടത്തിയത്. വിശദമായ പരിശോധനയില്‍ പിടിയിലാകുകയായിരുന്നു, ബുധനാഴ്ച രാജ്യത്ത് എട്ട് സ്ഥലത്ത് മയക്കുമരുന്ന് സംഘങ്ങളെ പിടികൂടിയതിന് പിന്നാലെയാണ് വന്‍ ലഹരി വേട്ട.
ലഹരി ഉപയോഗത്തിനെതിരെ കര്‍ശന നടപടികളുമായി മുന്നോട്ടു പോകുകയാണ് സൗദി അറേബ്യ. മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ പിടിയിലായാല്‍ ജാമ്യം ലഭിക്കില്ലെന്നും ഇത്തരം കേന്ദ്രങ്ങളില്‍വെച്ച് പിടിയിലാകുന്നവര്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെങ്കില്‍ കൂടി ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.